Friday, September 11, 2009

ഇന്റര്‍നെറ്റിലൂടെ പണമുണ്ടാക്കാം

ഹെഡിംഗ് വായിച്ച ഒട്ടു മിക്ക പേരുടേയും മനസ്സില്‍ Google adsense ആയിരിക്കും ഓടി വരിക എന്നെനിക്കറിയാം, ഗൂഗിള്‍ ആഡ്‌സെന്‍സ്‌ മലയാളം ബ്ലോഗുകളില്‍ ലഭ്യമാവാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ചുവടെ.
  1. നിങ്ങളുടെ ഗൂഗിള്‍ ആഡ്‌സെന്‍സ്‌ അക്കൌന്റ് തടഞ്ഞു വെച്ചിട്ടില്ലെന്നു ഉറപ്പു വരുത്തുക, അതിനായി Google Adsense ഇല്‍ ലോഗിന്‍ ചെയ്തു നോക്കുക.
  2. ഇംഗ്ലീഷ് വാക്കുകള്‍ ഉള്‍കൊള്ളുന്ന പുതിയ ഒരു ബ്ലോഗ് ഉണ്ടാക്കുക.വാക്കുകള്‍ക്കിടയില്‍ '_' എന്ന സിമ്പോള്‍ കൊടുക്കുക (ഉദാ: kerala_tourism_india_travel.blogspot.com). Travel,Chemical പരസ്യങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കും എന്ന് മനസ്സിലാക്കുക.
  3. പുതുതായി ഉണ്ടാക്കിയ ബ്ലോഗിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി എന്ഗ്ലിഷില്‍ നിരവധി പോസ്റ്റുകള്‍ നല്കുക. ( ഒറ്റ ദിവസം കൊണ്ടു ഒരുപാടു പോസ്റ്റുകള്‍ കൊണ്ടു കാര്യമില്ല.. ഒന്നോ രണ്ടോ മാസം ക്ഷമിക്കുക)
  4. പിന്നീട് ഗൂഗിള്‍ ആഡ്‌സെന്‍സ്‌ പരസ്യങ്ങള്‍ ബ്ലോഗിലേക്ക് കൂട്ടി ചേര്‍ക്കുക, രണ്ടാഴ്ചക്കു ശേഷം നിങ്ങളുടെ ബ്ലോഗിന്റെ Settings>publishing> എന്നിടത്ത് ബ്ലോഗ് അഡ്രസ്സ് മാറാവുന്നതാണ്.
  5. ഇനി നിലവിലെ മലയാളം ബ്ലോഗിലെ പോസ്റ്റുകള്‍ പുതിയ ബ്ലോഗിലേക്ക് ഇമ്പോര്‍ട്ട് ചെയ്‌താല്‍ നിങ്ങളുടെ മലയാളം ബ്ലോഗിലും ഗൂഗിള്‍ ആഡ്‌സെന്‍സ്‌ ഉപയോഗിക്കാം.

നിലവിലെ ബ്ലോഗ് ഒഴിവാക്കി ഗൂഗിള്‍ ആഡ്‌സെന്‍സ്‌ ചെയ്യുക ബുദ്ധിമുട്ടാണെന്ന് തോന്നുന്നവര്‍ക്ക് ഗൂഗിളിന്റെ ആഡ്‌സെന്‍സ്‌ സെര്‍ച്ച് ബോക്സ് കൊടുക്കാം അല്ലെങ്കില്‍ മറ്റു ചില പരസ്യ നെറ്റ്വര്‍ക്ക് കള്‍ നല്കുന്ന പരസ്യങ്ങള്‍ ഉപയോഗിക്കാം. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.


shaadi.com എന്ന വിവാഹ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ അവരുടെ പരസ്യങ്ങള്‍ നിങ്ങള്ക്ക് ബ്ലോഗില്‍ കാണിക്കാം. ഒരു പ്രോഫിലിനു INR 25/- കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ശാദി യുടെ പരസ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.


മറ്റൊരു സമാന വിവാഹ പരസ്യങ്ങള്‍ നല്കുന്ന സൈറ്റ് ആണ് matrimonialsindia.comസന്ദര്‍ശകര്‍ക്കനുസരിച്ച് 25% മുതല്‍ 50% വരെ കമ്മീഷന്‍ നല്കുന്നു വന്നതാണ് ഇതിന്റെ പ്രത്യേകത, നിങ്ങളുടെ ബ്ലോഗില്‍ കൂടുതല്‍ പേര്‍ സന്ദര്‍ശകര്‍ ഉണ്ടെങ്കില്‍ തീര്ച്ചയായും ഈ സൈറ്റ് വളരെ ഉപകാരപെടും.

ഇനി വിവാഹ പരസ്യങ്ങള്‍ അല്ലാതെ മറ്റു പരസ്യങ്ങള്‍ ആണ് വേണ്ടതെങ്കില്‍ komili.com എന്ന സൈറ്റ് ഉപയോഗിക്കാം. ഗൂഗിള്‍ പരസ്യങ്ങളുടെ അത്രയും പണം നല്‍കില്ലെങ്കിലും മാറ്റങ്ങള്‍ ഒന്നും വരുത്താതെ തന്നെ മലയാളം ബ്ലോഗില്‍ ഉപയോഗിക്കാം.

ക്ലിക്കുകള്‍ക്ക് പണം എന്നതിന് പകരം ഓരോ പ്രൊഫൈല്‍ നും പണം നല്കുന്ന മറ്റൊരു സൈറ്റ് ആണ് cj.കോം. യാഹൂ,സ്ക്യ്പേ... തുടങ്ങി നിരവധി വന്‍കിട കമ്പനികളുടെ പരസ്യങ്ങള്‍ നമുക്കു തന്നെ സെലക്റ്റ് ചെയ്തെടുക്കാം,



NB: ചിത്രങ്ങള്‍ അടങ്ങിയ പരസ്യങ്ങല്‍ക്കാന് കൂടുതല്‍ ക്ലിക്കുകള്‍ലഭിക്കുക.