Monday, August 31, 2009

ഒരു ബ്ലോഗ്ഗെര്‍ക്ക് ഉപകാരപെടുന്ന പത്തു വെബ് സൈറ്റുകള്‍

Feed burner ബ്ലോഗ് സന്ദര്‍ശകര്‍ക്ക് ഇ മെയില് വഴി ബ്ലോഗ് പോസ്റ്റുകള്‍ എത്തിക്കുന്നു കൂടാതെ ബ്ലോഗ് സന്ദര്‍ശകരുടെ എണ്ണം , വന്ന സമയം , ഉപയോഗിച്ച സമയം എന്നിവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്കുന്നു. ഇ മെയില് വഴി മെയിലുകള്‍ ലഭിക്കുന്നതിനു ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നത് ഫീഡ് ബേണര്‍ ആണ് .Desktop Chat
_IG_Analytics("UA-530237-4", "/gadget_chat");

3Jam നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകരില്‍ നിന്നും SMS സ്വീകരിക്കാന്‍ സഹായിക്കുന്നു ( നിങ്ങളുടെ ഫോണ്‍ നമ്പര്‍ പരസ്യപെടുകയില്ല)

Google talk status ബ്ലോഗ് ഉടമസ്ഥന്‍ ഗൂഗിള്‍ ടാല്കില്‍ ഓണ്‍ലൈന്‍ ആണോ എന്ന് ബ്ലോഗില്‍ കാണിക്കുന്നു. ബ്ലോഗ് സന്ദര്‍ശകര്‍ക്ക് ജിമെയില്‍ ഐ ഡി ഇല്ലെങ്കില്‍ പോലും ബ്ലോഗ് ഉടമസ്ഥനുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ സവിശേഷത.

Flickr Flash Photo Stream Badge നിങ്ങളുടെ ഫ്ലിക്കര്‍ അക്കൌണ്ടിലുള്ള ഫോട്ടോകള്‍ ആനിമേഷനോട് കൂടി ബ്ലോഗില്‍ കാണിക്കുന്നു.
_IG_Analytics("UA-530237-4", "/gadget_chat");
3Jam നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകരില്‍ നിന്നും SMS സ്വീകരിക്കാന്‍ സഹായിക്കുന്നു ( നിങ്ങളുടെ ഫോണ്‍ നമ്പര്‍ പരസ്യപെടുകയില്ല)

iBegin Weather Widget കാലാവസ്ഥാ വിവരങ്ങള്‍ ബ്ലോഗില്‍ കാണിക്കുന്നു.

ClockLink വിവിധ രാജ്യങ്ങളിലെ സമയങ്ങള്‍ ബ്ലോഗില്‍ കാണിക്കാന്‍ സഹായിക്കുന്നു. ഒരു ലക്ഷത്തില്‍ പരം ബ്ലോഗുകള്‍ ക്ലോക്ക് ലിങ്ക് സേവനം ഉപയോഗപെടുത്തുന്നു.

Daily Painters പ്രശസ്തരായ ചിത്ര കാരന്മാരുടെ ചിത്രങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ കാണിക്കുന്നു.ഓരോ ദിവസവും ഓരോ ചിത്രങ്ങള്‍ സ്വയം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും.

Criteo AutoRoll നിങ്ങളുടെ ബ്ലോഗിന് സമാനമായ ബ്ലോഗുകള്‍ കാണിക്കുന്നു ( മലയാള ബ്ലോഗുകള്‍ക്ക് വ്യക്തമായ ഫലം കാണണം എന്നില്ല).

Google webmaster നിങ്ങളുടെ ബ്ലോഗ് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ കാണിക്കാന്‍ ഇവിടെയുള്ള നിരവധി ടൂളുകള്‍ പ്രയോജനപെടുതാം

Pr checker ബ്ലോഗിന് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേജ് റാങ്ക് കാണിക്കുന്നു. ( ഇതു ഗൂഗിള്‍ ഒഫീഷ്യല്‍ സേവനമല്ല).

ഡിസ്പോസിബിള്‍ ഇ-മെയില്‍

ചില വെബ് സൈറ്റുകളില്‍ അവരുടെ സേവനങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്മുടെ ഇ- മെയില്‍ അഡ്രസ് നല്‍കേണ്ടതായി വരും.ആ മെയിലിലേക്ക് അവര്‍ confirmation emai അയക്കൂന്നു. ആ മെയിലിലെ ലിങ്കില്‍ നാം ക്ലിക്ക് ചെയ്യുന്നതോടു കൂടി രജിസ്റ്ററേഷന്‍ പൂര്‍ത്തിയാകുകയും ചെയ്യുന്നു.ഇവിടം വരെ കാര്യങള്‍ ഭംഗിയായി നടക്കും.തലവേദന തുടങുന്നത് പിന്നീടായിരിക്കും-പുതിയ ഓഫറുകളും മറ്റ് പല പരസ്യങളുമായി ഇ-മെയിലുകള്‍ നമ്മുടെ ഇന്‍ബോക്സിലെക്ക് ഒഴുകിയെത്തുകയായി.ഇങനെയുള്ള പല ആവശ്യങള്‍ക്കുമായി ഒരു ഡിസ്പോസിബിള്‍ ഇ-മെയില്‍ ഉണ്ടെങ്കില്‍...!!!

ഇതാ പത്ത് മിനിട്ട് മാത്രം നിലനില്‍ക്കുന്ന് ഒരു എ-മെയില്‍ അഡ്രസും ഒരു ഇന്‍ബോക്സും
10minutemail.com എന്ന സൈറ്റ് നിങള്‍ക്ക് നല്‍കും.ഒരു തരത്തിലുമുള്ള രജിസ്റ്ററേഷന്‍ പോലും ഇല്ലതെ..!!!പത്ത് മിനിട്ടിനുള്ളില്‍ തന്നെ നശിച്ചുകൊള്ളും....പരീക്ഷിച്ചു നോക്കൂ

ബ്ലോഗ് ആകര്‍ഷകമാക്കാന്‍

നമ്മുടെ ബ്ലോഗ് സൈറ്റില്‍ വരുന്ന സന്ദര്‍ശകരുടെ എണ്ണം മനസ്സിലാക്കാന്‍ വെബ് കൌണ്ടറുകളുപയോഗിക്കാം. ഈ ഇനത്തിലെ സേവനം സൌജന്യമായി നല്‍കുന്ന വെബ്സൈറ്റാണ് www.amazingcounters.com. വ്യത്യസ്ത തരത്തിലെ കൂണ്ടറുകള്‍ ഇവിടെ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അതുപോലെ നമ്മുടെ ബ്ലോഗില്‍ ആരെല്ലാം, എവിടെ നിന്നൊക്ക വന്നുവെന്നറിയാന്‍ സഹായിക്കുന്ന വിഡ്ജറ്റാണ് ലൈവ് ഫീഡ്. www.feedjit.com എന്ന സൈറ്റില്‍ നിന്ന് ഈ സംവിധാനവും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. ബ്ലോഗ് നിര്‍മ്മാണത്തിന് ഗൂഗിള്‍ തരുന്ന മാതൃകാ പേജിന് (Template) പുറമെ വേറെയും മാതൃകകള്‍ ബ്ലോഗിലുപയോഗിക്കാവുന്നതാണ്. www.finalsense.com പോലുള്ള ഒട്ടേറെ സൈറ്റുകള്‍ ഇത്തരം മാതൃകാ പേജുകള്‍ സൌജന്യമായി നല്‍കുന്നുണ്ട്. www.ente^notebook.blogspot.com എന്ന ബ്ലോഗ് ഈ ഇനത്തിലെ സേവനം പ്രയോജനപ്പെടുത്തി നിര്‍മ്മിച്ചതാണ്.

ബ്ലോഗ് സന്ദര്‍ശനത്തിന്

ആദ്യാക്ഷരി
http://bloghelpline.blogspot.com/
മലയാളത്തില്‍ എങ്ങനെ ബ്ലോഗ് നിര്‍മ്മിച്ച് പരിപാലിക്കാം എന്ന വിഷയം അതി സമര്‍ഥമായും സമഗ്രവുമായും കൈകാര്യം ചെയ്യുന്ന ബ്ലോഗ്. മലയാളം കമ്പ്യൂട്ടിംഗിനും ബ്ലോഗിംഗിനും ഒരു സഹായഹസ്തമെന്ന മുഖമുദ്രയോടെ പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് എല്ലാ നിലക്കും ഈ രംഗത്തെ ആദ്യാക്ഷരി തന്നെയാണ്. ദുബൈയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ കുടശãനാട് സ്വദേശി അപ്പുവാണ് ബ്ലോഗര്‍.
സംസം
(zamzamblog.blogspot.com)
പത്രപ്രവര്‍ത്തനം, നാടകരചന, അഭിനയം തുടങ്ങിയ വിഷയങ്ങളില്‍ തല്‍പരനയായ എസ്. മാടപ്പുരയുടെ ബ്ലോഗ്. 1987^90 കാലങ്ങളില്‍ കണ്ണൂര്‍ സിറ്റിയില്‍ സൌജന്യമായി വിതരണം ചെയ്തിരുന്ന 'സംസം' മാസികയുടെ ബ്ലോഗ് രൂപം. എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രസിദ്ധീകരിക്കുന്ന ബ്ലോഗില്‍ സര്‍ഗാത്മക സാഹിത്യത്തിന്റെ മിക്ക മേഖലകളും കൈകാര്യം ചെയ്യുന്നു.
കണ്ണാടി
kannaaadi.blogspot.com

ശാന്തപുരം അല്‍ജാമിഅ വിദ്യാര്‍ഥികളുടെ സര്‍ഗ സൃഷ്ടികളുടെ പ്രതിഫലനം. കഥ, കവിത, ചെറുകഥ, മിനിക്കഥ, മൈക്രോക്കഥ തുടങ്ങി അനുഭവം, സിനിമ, പുസ്തകങ്ങള്‍ എന്നിങ്ങനെ ഒട്ടനേകം വിഭവങ്ങള്‍. ഷരീഫ് സിയാദാണ് എഡിറ്റര്‍. സയ്യാഫ് നബീല്‍, സിദ്ദീഖ് അസ്ലം, ഷഫീഖ് വി.കെ, മെഹ്ഫില്‍, ഫിജാസ്, നാസിഹ് തുടങ്ങിയവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.
ഇസ്ലാമിനെ അറിയുക
kanaser.blogspot.com

'ഇസ്ലാമിനെ അറിയുക' എന്ന തലക്കെട്ടില്‍ വണ്ടൂര്‍, കൂരാട് സ്വദേശിയും www.jihkerala.org വെബ്സൈറ്റ് കോര്‍ഡിനേറ്ററുമായ കെ.എ. നാസര്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്. ഖുര്‍ആന്‍, പ്രവാചക ചര്യ, മഹാന്‍മാരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം എന്നിങ്ങനെ വിവിധ തുറകളിലെ ലേഖനങ്ങള്‍ക്കു പുറമെ ഒട്ടേറെ വീഡിയോ ക്ലിപ്പുകളും ബ്ലോഗിലുള്‍പ്പെടുത്തിയിരിക്കുന്നു.
കോര്‍ക്കറസ് ഓണ്‍ലൈന്‍
korkaras.blogspot.com/

'കോര്‍ക്കറസ്' എന്ന തൂലികാ നാമത്തില്‍ മലയാളം ഐ.ടി മാഗസിനുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളുടെ സമാഹാരം. 'ശങ്കുണ്ണി എന്ന പാചകക്കാരനും ഡ്യുവല്‍ കോര്‍ പ്രോസസ്സറും', 'വിവര വിദ്യയോ വിവരക്കേടിന്റെ വിദ്യയോ?', 'അപ്പുണ്ണി നായരും കസ്റ്റമര്‍ റിലേഷന്‍ മാനേജ്മെന്റും', 'കമ്പ്യൂട്ടര്‍ വില്‍പനക്ക് മുമ്പും വില്‍പനാനന്തരവും' തുടങ്ങി സരസവും ലളിതവുമായ ദശക്കണക്കിന് ലേഖനങ്ങള്‍. കമ്പ്യൂട്ടര്‍ മേലഖയിലെ വ്യത്യസ്ത വിഷയങ്ങള്‍ വിമര്‍ശനാത്മകമായി നിരീക്ഷിക്കുന്ന ബ്ലോഗ് പോസ്റ്റുകള്‍ കമ്പ്യൂട്ടര്‍ തല്‍പരര്‍ക്ക് പ്രയോജനപ്പെടാതിരിക്കില്ല.

വാര്‍ത്താ ദൃശ്യങ്ങള്‍ ബ്ലോഗില്‍

വീഡിയോ ക്ലിപ്പിംഗുകള്‍ ബ്ലോഗിലെത്തുന്നത് വ്ളോഗിംഗ് (Vlog - Video Bloging) എന്ന പേരിലറിയപ്പെടുന്നു. ഗള്‍ഫ്നാടുകളില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലി നോക്കുന്ന കുഴൂര്‍ വില്‍സനാണ് ഈ ഇനത്തിലുള്ള 'വാര്‍ത്തകള്‍ വായിക്കുന്നത്' എന്ന ബ്ലോഗിന്റെ ശില്പിയും അവതാരകനും. ഗൂഗിളിന്റെ തന്നെ വീഡിയോ ഷെഷയറിംഗ് സംവിധാനമായ യൂട്യൂബില്‍ ഇട്ട ദൃശ്യങ്ങളാണ് ബ്ലോഗിലെത്തിച്ചിരിക്കുന്നത്. മണലാരണ്യങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ബ്ലോഗിലുള്ളത്. വീഡിയോ പരിപാടികള്‍ ബ്ലോഗിലെത്തുന്നതിന്റെ പ്രധാന നേട്ടം അത് കാഴ്ചക്കാര്‍ക്ക് ഇഷ്ടമുള്ള ഏത് സമയത്തും കാണാമെന്നതാണ്. ഒരു മുഴുവന്‍ സമയ വാര്‍ത്താ ചാനലിലാണ് ഈ ദൃശ്യങ്ങള്‍ കാണിക്കുന്നതെങ്കില്‍, ചാനല്‍ സംപ്രേഷണം ചെയ്യുന്ന സമയത്ത് തന്നെ കാണണം. അതേസമയം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ഏത് സമയത്തും കാണാമെന്നത് ഇതിന്റെ ഭാവി സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. മൊബൈല്‍ ഫോണും ഡിജിറ്റല്‍ കാമറകളും കൂടുതല്‍ ജനകീയമാകുന്ന ഈ കാലത്ത് വീഡിയോ ബ്ലോഗുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഈ വഴിയിലൂടെ ആദ്യം നടന്നവരിലൊരാള്‍ എന്ന വിശേഷണം കുഴൂര്‍ വില്‍സന്‍ അര്‍ഹിക്കുന്നു.

ബ്ലോഗിനെക്കുറിച്ചുള്ള വീഡിയോകളും ഇതില്‍ കാണാം. 'കുറുമാന്റെ കഥകള്‍' എന്ന ബ്ലോഗിനെപ്പറ്റിയുള്ള 'ബ്ലോഗ് വിളവെടുപ്പ് തുടങ്ങി' എന്ന വീഡിയോയും, ഇന്‍ഫോമാധ്യമത്തിന്റെ ഈ പംക്തിയില്‍ നേരത്തെ പരിചയപ്പെടുത്തിയ സജീവിന്റെ 'കേരള ഹഹഹ' എന്ന ബ്ലോഗിനെക്കുറിച്ചുള്ള 'ചിരി ഒരു നേരിയ വളവാണ്' എന്ന പോസ്റ്റും കാണാം. സംഗീത സംവിധായകന്‍ ദക്ഷിണ മൂര്‍ത്തിയുമായുള്ള അഭിമുഖം, വിവിധ പള്ളികളുടെ ചിത്രീകരണം എന്നിവയെല്ലാം 'വാര്‍ത്താ ദൃശ്യങ്ങള്‍' എന്ന വീഡിയേ ബ്ലോഗിനെ ദൃശ്യ സമ്പന്നമാക്കുന്നു.
ബ്ലോഗ് അഡ്രസ്സ്. http://boologapathram.blogspot.com/.
**

Thursday, August 20, 2009