Monday, August 31, 2009

ബ്ലോഗ് സന്ദര്‍ശനത്തിന്

ആദ്യാക്ഷരി
http://bloghelpline.blogspot.com/
മലയാളത്തില്‍ എങ്ങനെ ബ്ലോഗ് നിര്‍മ്മിച്ച് പരിപാലിക്കാം എന്ന വിഷയം അതി സമര്‍ഥമായും സമഗ്രവുമായും കൈകാര്യം ചെയ്യുന്ന ബ്ലോഗ്. മലയാളം കമ്പ്യൂട്ടിംഗിനും ബ്ലോഗിംഗിനും ഒരു സഹായഹസ്തമെന്ന മുഖമുദ്രയോടെ പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് എല്ലാ നിലക്കും ഈ രംഗത്തെ ആദ്യാക്ഷരി തന്നെയാണ്. ദുബൈയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ കുടശãനാട് സ്വദേശി അപ്പുവാണ് ബ്ലോഗര്‍.
സംസം
(zamzamblog.blogspot.com)
പത്രപ്രവര്‍ത്തനം, നാടകരചന, അഭിനയം തുടങ്ങിയ വിഷയങ്ങളില്‍ തല്‍പരനയായ എസ്. മാടപ്പുരയുടെ ബ്ലോഗ്. 1987^90 കാലങ്ങളില്‍ കണ്ണൂര്‍ സിറ്റിയില്‍ സൌജന്യമായി വിതരണം ചെയ്തിരുന്ന 'സംസം' മാസികയുടെ ബ്ലോഗ് രൂപം. എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രസിദ്ധീകരിക്കുന്ന ബ്ലോഗില്‍ സര്‍ഗാത്മക സാഹിത്യത്തിന്റെ മിക്ക മേഖലകളും കൈകാര്യം ചെയ്യുന്നു.
കണ്ണാടി
kannaaadi.blogspot.com

ശാന്തപുരം അല്‍ജാമിഅ വിദ്യാര്‍ഥികളുടെ സര്‍ഗ സൃഷ്ടികളുടെ പ്രതിഫലനം. കഥ, കവിത, ചെറുകഥ, മിനിക്കഥ, മൈക്രോക്കഥ തുടങ്ങി അനുഭവം, സിനിമ, പുസ്തകങ്ങള്‍ എന്നിങ്ങനെ ഒട്ടനേകം വിഭവങ്ങള്‍. ഷരീഫ് സിയാദാണ് എഡിറ്റര്‍. സയ്യാഫ് നബീല്‍, സിദ്ദീഖ് അസ്ലം, ഷഫീഖ് വി.കെ, മെഹ്ഫില്‍, ഫിജാസ്, നാസിഹ് തുടങ്ങിയവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.
ഇസ്ലാമിനെ അറിയുക
kanaser.blogspot.com

'ഇസ്ലാമിനെ അറിയുക' എന്ന തലക്കെട്ടില്‍ വണ്ടൂര്‍, കൂരാട് സ്വദേശിയും www.jihkerala.org വെബ്സൈറ്റ് കോര്‍ഡിനേറ്ററുമായ കെ.എ. നാസര്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്. ഖുര്‍ആന്‍, പ്രവാചക ചര്യ, മഹാന്‍മാരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം എന്നിങ്ങനെ വിവിധ തുറകളിലെ ലേഖനങ്ങള്‍ക്കു പുറമെ ഒട്ടേറെ വീഡിയോ ക്ലിപ്പുകളും ബ്ലോഗിലുള്‍പ്പെടുത്തിയിരിക്കുന്നു.
കോര്‍ക്കറസ് ഓണ്‍ലൈന്‍
korkaras.blogspot.com/

'കോര്‍ക്കറസ്' എന്ന തൂലികാ നാമത്തില്‍ മലയാളം ഐ.ടി മാഗസിനുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളുടെ സമാഹാരം. 'ശങ്കുണ്ണി എന്ന പാചകക്കാരനും ഡ്യുവല്‍ കോര്‍ പ്രോസസ്സറും', 'വിവര വിദ്യയോ വിവരക്കേടിന്റെ വിദ്യയോ?', 'അപ്പുണ്ണി നായരും കസ്റ്റമര്‍ റിലേഷന്‍ മാനേജ്മെന്റും', 'കമ്പ്യൂട്ടര്‍ വില്‍പനക്ക് മുമ്പും വില്‍പനാനന്തരവും' തുടങ്ങി സരസവും ലളിതവുമായ ദശക്കണക്കിന് ലേഖനങ്ങള്‍. കമ്പ്യൂട്ടര്‍ മേലഖയിലെ വ്യത്യസ്ത വിഷയങ്ങള്‍ വിമര്‍ശനാത്മകമായി നിരീക്ഷിക്കുന്ന ബ്ലോഗ് പോസ്റ്റുകള്‍ കമ്പ്യൂട്ടര്‍ തല്‍പരര്‍ക്ക് പ്രയോജനപ്പെടാതിരിക്കില്ല.

No comments:

Post a Comment