വീഡിയോ ക്ലിപ്പിംഗുകള്‍ ബ്ലോഗിലെത്തുന്നത് വ്ളോഗിംഗ് (Vlog - Video Bloging) എന്ന പേരിലറിയപ്പെടുന്നു. ഗള്‍ഫ്നാടുകളില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലി നോക്കുന്ന കുഴൂര്‍ വില്‍സനാണ് ഈ ഇനത്തിലുള്ള 'വാര്‍ത്തകള്‍ വായിക്കുന്നത്' എന്ന ബ്ലോഗിന്റെ ശില്പിയും അവതാരകനും. ഗൂഗിളിന്റെ തന്നെ വീഡിയോ ഷെഷയറിംഗ് സംവിധാനമായ യൂട്യൂബില്‍ ഇട്ട ദൃശ്യങ്ങളാണ് ബ്ലോഗിലെത്തിച്ചിരിക്കുന്നത്. മണലാരണ്യങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ബ്ലോഗിലുള്ളത്. വീഡിയോ പരിപാടികള്‍ ബ്ലോഗിലെത്തുന്നതിന്റെ പ്രധാന നേട്ടം അത് കാഴ്ചക്കാര്‍ക്ക് ഇഷ്ടമുള്ള ഏത് സമയത്തും കാണാമെന്നതാണ്. ഒരു മുഴുവന്‍ സമയ വാര്‍ത്താ ചാനലിലാണ് ഈ ദൃശ്യങ്ങള്‍ കാണിക്കുന്നതെങ്കില്‍, ചാനല്‍ സംപ്രേഷണം ചെയ്യുന്ന സമയത്ത് തന്നെ കാണണം. അതേസമയം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ഏത് സമയത്തും കാണാമെന്നത് ഇതിന്റെ ഭാവി സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. മൊബൈല്‍ ഫോണും ഡിജിറ്റല്‍ കാമറകളും കൂടുതല്‍ ജനകീയമാകുന്ന ഈ കാലത്ത് വീഡിയോ ബ്ലോഗുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഈ വഴിയിലൂടെ ആദ്യം നടന്നവരിലൊരാള്‍ എന്ന വിശേഷണം കുഴൂര്‍ വില്‍സന്‍ അര്‍ഹിക്കുന്നു.
ബ്ലോഗിനെക്കുറിച്ചുള്ള വീഡിയോകളും ഇതില്‍ കാണാം. 'കുറുമാന്റെ കഥകള്‍' എന്ന ബ്ലോഗിനെപ്പറ്റിയുള്ള 'ബ്ലോഗ് വിളവെടുപ്പ് തുടങ്ങി' എന്ന വീഡിയോയും, ഇന്‍ഫോമാധ്യമത്തിന്റെ ഈ പംക്തിയില്‍ നേരത്തെ പരിചയപ്പെടുത്തിയ സജീവിന്റെ 'കേരള ഹഹഹ' എന്ന ബ്ലോഗിനെക്കുറിച്ചുള്ള 'ചിരി ഒരു നേരിയ വളവാണ്' എന്ന പോസ്റ്റും കാണാം. സംഗീത സംവിധായകന്‍ ദക്ഷിണ മൂര്‍ത്തിയുമായുള്ള അഭിമുഖം, വിവിധ പള്ളികളുടെ ചിത്രീകരണം എന്നിവയെല്ലാം 'വാര്‍ത്താ ദൃശ്യങ്ങള്‍' എന്ന വീഡിയേ ബ്ലോഗിനെ ദൃശ്യ സമ്പന്നമാക്കുന്നു.
ബ്ലോഗ് അഡ്രസ്സ്. http://boologapathram.blogspot.com/.
**
Monday, August 31, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment